ബീറ്റില്‍സിന്റെ
സ്വരകലാപങ്ങള്
-----------------------------
രവീന്ദ്രനാഥ് ആര്
............. ആ മലര് നുള്ളി പുതിയൊരു തലമുറ
അങ്ങേ പൂക്കളമണിയിചെക്കാം
ആ മധുവുണ്ടൊരു മണിവണ്ടിവിടെ
ചിറകിന് വീണയില്‍ മീട്ടി പാടാം
ഞാനിന്നിവിടെ പാടും പോലെ
[ വൈലോപ്പിള്ളി ]
ബീറ്റില്‍സ് ഒരു വികാരമാണ് . ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞു സ്വാതന്ത്ര്യത്തിന്റെ അനന്തതയിലേക്ക് മനസ്സിനെ തുറന്നു വിടുന്ന വന്യതയുടെ സുരഭിലതയുമാണ് .പ്രണയത്തിന്റെയും പ്രതിഷേധത്തിന്റെയും ലഹരിയുടെ പാട്ടില്‍ മനുഷ്യന്റെ പഞ്ചാഗ്നികളെയും തുന്നിച്ചേര്‍ത്ത ആ ഗായക സംഘം മൂന്നു തലമുറകള്‍ക്ക് പ്രിയങ്കകരമായത് അത്ഭുതമല്ല . നിന്ദിതരും പീഡിതരുമായ മനുഷ്യ – ജീവജാലങ്ങളെ ഒരേ ചരടില്‍ കോര്‍ത്തിണക്കാന്‍ , എല്ലാ വൈവിധ്യങ്ങള്‍ക്കും വൈജാത്യങ്ങള്‍ക്കും അപ്പുറം സംഗീതത്തിന് കഴിയുമെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയത് ബീറ്റില്‍സ് എന്ന ചീവീട് ഗായകരാണ് . ഒരു സംസ്കാരത്തിന് രൂപം കൊടുക്കാന്‍ പാട്ടിനു കഴിയുമെന്ന് ചരിത്രം രേഖപ്പെടുത്തുക ബീട്ടില്സിന്റെ പേരിലാണ് . പൈശാകിമാം വിധം ആശയക്കുഴപ്പം നിറഞ്ഞ ഒരു ചരിത്ര സന്ദര്‍ഭത്തില്‍ സംഗീതവും പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയവാഹനമാക്കാമെന്നു അവര്‍ സ്ഥാപിച്ചു . അത് കൊണ്ട് തന്നെ ബീറ്റി ല്‍സ് ഒരേ സമയം കാലവും രാഷ്ട്രീയവും സംഗീതവുമായി. അതില്‍ നിന്ന് വേറിട്ടൊരു നിലനില്‍പ്പ് ആ സന്ഗീതത്തിനില്ല . ആ സംഗീതത്തില്‍ നിന്ന് വേറിട്ട് ചരിത്രത്തിന്റെ ആ ദശാസന്ധിയെ അടയാളപ്പെടുത്താനുമാവില്ല.. അത് കൊണ്ട് തന്നെ കാലം ബീട്ടില്സിനു രൂപം കൊടുത്തുവോ ബീറ്റില്‍സ് ഒരു കാലം സൃഷ്ട്ടിച്ചുവോ എന്ന് കണ്ടെത്തുക എളുപ്പമല്ല . അനിവാര്യവുമല്ല .
ബ്രിട്ടനില്‍ അമ്പതു കൊല്ലം മുന്‍പ് പിറന്നു യു എസിലേക്ക് കൂടു മാറിയ ബീറ്റില്‍സ് റോക്സ് ഗായക സംഘം ആ നാഴിക കല്ല് പിന്നിടുന്നത് ഓര്‍മ്മകളിലാണ് . കാരണം ആ സംഘം --- ബാന്‍ഡ് -- ഇന്ന് ആ രൂപത്തിലും സംസ്കാരത്തിലും നിലകൊള്ളുന്നത് നമ്മുടെ സ്വപ്നങ്ങളില്‍ മാത്രമാണ് . അതിലൂടെ ആ ഗാനസഞ്ചയം നമ്മെ ഉത്തെജിപ്പിക്കുന്നൂ . വളരെ നനുത്ത രീതിയില്‍ . ഒരു പാട്ടിന്റെ ഉള്ളടക്കം ഒരു വലിയ ജന സഞ്ചയത്തെ ആകര്ഷിക്കുകായും മധിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ആ പാട്ടില്‍ അവരുടെ സൂക്ഷ്മ സംസ്കാരം ഇഴ ചെര്ത്തിട്ടുണ്ടെന്നാണ്. ബീട്ടില്സിന്റെ ഊടും പാവും മറ്റൊന്നായിരുന്നില്ല ..രാജാവ് ഏകാധിപതി ആവുമ്പോള്‍ അരാജകത്വം കുറ്റകൃത്യമല്ലാതാവുകയും പ്രതിരോധത്തിന്റെ ഉണര്‍ത്തു പാട്ടാവുകയും ചെയ്യാമെന്ന് ബീറ്റില്‍സ് തെളിയിച്ചു . രാഷ്ട്രീയ ഗാനങ്ങള്‍ പാടിക്കൊണ്ടല്ല മറിച്ചു ഗാനത്തെ രാഷ്ട്രീയമായി സമീപിച്ചു കൊണ്ടാണ് അവരത് സാധ്യമാക്കിയത് . ജൈവികതയുടെ ഊര്‍ജം ആസക്തിയില്‍ നഷ്ട്ടപ്പെടാത്തവരും സ്വാതന്ത്ര്യത്തിന്റെയും ആത്മപ്രകാശനത്തിന്റെയും ഉത്സവസ്വപ്നങ്ങള് കാണുന്നവരും അതിനെ മനസ്സോടു ചേര്‍ത്തു .അവര്‍ ഒരു പ്രസ്ഥാനത്തിനും രൂപം കൊടുത്തില്ല . സ്വമേധയാ കൂടിചെര്ന്നവരുടെ ഒരു സാര്‍വ്വദേശീയ സന്ഘമായിരുന്നൂ അവര്‍ . അതിന്റെ ദൌര്ബല്യങ്ങള് അതിനുണ്ടായിരുന്നു താനും . സര്ഗകലാപങ്ങളുടെ അനിവാര്യത .
ബീട്ടില്സിന്റെ തുടക്കവും ഉണര്‍വ്വും സര്ഗാത്മകസമൂഹത്തിന്റെ തുടക്കത്തിലായതും അവരുടെ ജീര്‍ണ്ണത അതിന്റെ ഒടുക്കത്തിലായതും ആകസ്മികമല്ല . ബീറ്റില്‍സ് ചടുല സംഗീതത്തിന്റെ വിഹായസ്സു തുറന്നതോടെ . സംഗീതം മനുഷ്യനെ താലോലിക്കുന്ന ലോലതയില്‍ നിന്ന് രൌദ്രതയിലേക്ക് ഒരു കൂടു വിട്ടു കൂട് മാറ്റം നടത്തുകയായിരുന്നൂ . അങ്ങിനെ ഒട്ടേറെ ഗായക സംഘങ്ങള്‍ പിറന്നൂ . അതിന്റെ പ്രതീകമാണിന്നും ബീറ്റില്‍സ് നമ്മുടെയൊക്കെ ഉള്ളിലുള്ള ആദിമനുഷ്യന്റെ കാപട്യരാഹിത്യത്തെ ബീറ്റില്സ്ഗാനങ്ങളിലെ സമ്യക്കാവും വണ്ണമുള്ള ദര്‍ശനം സ്പര്‍ശിച്ചു. ആ വിരലുകളിലാണ് ബീറ്റില്‍സ് തന്തികള്‍ വെച്ചത് എന്നര്‍ത്ഥം . ചരിത്രത്തില്‍ എന്നോ ഇടം പിടിച്ച രണ്ടു സംരംഭങ്ങള്‍ കൂടി ഈ വര്‍ഷം അമ്പതാണ്ട് പിന്നിട്ടു . അവയുടെ നോട്ടസ്ഥാനത്തു നിന്ന് കാനുംബോലാണ് ബീറ്റില്‍സ് എവിടെ നില്ക്കുന്നൂ എന്ന് കൂടുതല്‍ വ്യക്തമാവുക . ഒന്ന് , റേച്ചല്‍ കാഴ്സന്റെ ‘’ ദ സൈലെന്റ്റ് സ്പ്രിംഗ് എന്ന ഗ്രന്ഥം . ബീറ്റില്‍സ് സംസ്കാരത്തോട് ചേര്‍ന്ന് നില്ക്കുന്ന ആ പുസ്തകം രാസവസ്ത്തുക്കളുടെ – പ്രത്യേകിച്ച് ഡി ഡി ടി --- ഉപയോഗം ഉണ്ടാക്കുന്ന വന്‍ പാരിസ്ഥിതിക ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നല്കുന്നു . നിര്വ്വച്ചക്കാനാവാത്ത സ്വാതന്ത്ര്യന്ത്തിന്റെയും ജൈവികതയുടെയും മാനിഫെസ്ടോ ആണ് ബീറ്റില്‍സ് . ലോക പാരിസ്ഥിതിക പ്രസ്ഥാനത്തെ നിരവ്വചിച ഗ്രന്ഥവും തുടര്‍ പ്രസ്ഥാനവുമാണ് കാഴ്സന്റെ നിശബ്ദ വസന്തം .രണ്ടിന്റെയും കുഴിമാടത്തില്‍ എഴുതി വെക്കാന്‍ കഴിയും ‘’ ഞങ്ങള്‍ തോല്‍ക്കുന്ന യുദ്ധത്തിലെ പങ്കാളികള്‍ ആയിരുന്നുവോ ? ‘’ കാരണം അവര്‍ എന്തിനെയൊക്കെ ചെറുത്തു തടഞ്ഞുവോ അതൊക്കെ ഇന്നും നമുക്കിടയില്‍ അദൃശ്യമായും ദൃശ്യമായും വര്‍ത്തിക്കുന്നൂ . അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന മറ്റൊരു ധാര ജൈമ്സ് ബോണ്ട് ആണ് . മേല്‍പ്പറഞ്ഞ രണ്ടു പ്രസ്ഥാനങ്ങള്‍ക്കും എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന ഇത് ഹിംസയെ പ്രോത്സാഹിപ്പിക്കുന്നൂ. പടിഞ്ഞാറന്‍ സാമ്പത്തിക സംസ്കാരത്തെയും അധിനിവേശങ്ങളെയും ന്യായീകരിക്കാന്‍ സൃഷ്ട്ടിചെടുത്ത കഥാപാത്രമാണ് ജൈമ്സ് ബോണ്ട് . പാന്‍ അമേരിക്കാനിസത്തെ പിന്തുണക്കുന്ന ഈ പാത്രം സാമ്രാജ്യത്വവാദത്തെ എതിര്‍ക്കുന്നവരെ സാഹസികമായി കൊന്നു തള്ളുന്ന ഒന്നായാണ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത് . അതിലൊരു പ്രതിലോമ രാഷ്ട്രീയമുണ്ട് . മലയാളത്തില്‍ എഴുതുന്ന ബാറ്റന് ബോസിന്റെ കഥകള്‍ പോലെ നിഷ്ക്കളങ്കമല്ല അതിലെ ചേരുവകള്‍ . ഒരു എം ജി ആര് സിനിമയുടെ സ്ഥാനമേ ബാറ്റണ്‍ ബോസ് കഥകള്‍ക്ക് ഉള്ളൂ . ഒരു ആറ്റം ബോംബിന്റെ കരുത്തുണ്ടായിരുന്നു ബോന്ടിന്റെ ഉള്ളടക്കത്തിനു . .
തുടക്കം , തുടര്‍ച്ച, ഇടര്‍ച്ച
------------------------------ ----------------------
poetry is possible no more എന്ന് അഡോണോ പറഞ്ഞത് രണ്ടാം ലോക യുദ്ധത്തിന്റെ അന്ത്യത്തില്‍ ലോകം ഒരു വലിയ ശ്മശാനം ആയപ്പോഴാണ് . അതിന്റെ ആധിയിലാണ് മുന്നോട്ടു പോക്കിന്റെ വഴികള്‍ നാം തിരഞ്ഞിരുന്നത് . നിരാശ ബാധിച്ച ലോകത്തെ ഉണര്‍ത്തുകയായിരുന്നു ആ കാലഘട്ടത്തിന്റെ ആവശ്യം . അത് നിര്‍വ്വഹിക്കുന്നതില്‍ ബീറ്റില്‍സ് വലിയ പങ്കു വഹിച്ചു. അനേകം സംഗീത കൈവഴികളുടെ ഒരു പ്രയാഗയായി മാറുകയായിരുന്നു ബീട്ടില്സിന്റെ നിയോഗം അടിമകളുടെ പാട്ടുകളിലേക്ക് ബീട്ടില്സിന്റെ തായ്വേര് നീളുന്നുണ്ട് ബ്ലൂ എന്ന ഗാനശാഖ ബീട്ടില്സില് അന്തര്‍ധാരയായി വരുന്നത് അങ്ങിനെ ആണ് . ..
കൌമാരം എത്തിയ സ്കൂള്‍ കുട്ടികളുടെ ഒരു ഗായക സംഘം ആണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത് . ഇന്ഗ്ലണ്ടിലെ ലിവര്‍ പൂളില്‍ ക്വാറി ബാങ്ക് ഗ്രാമ്മര്‍ സ്കൂളിലെ വിദ്യാര്‍ഥി ആയിരുന്ന പതിനേഴുകാരനായ ജോണ്‍ ലേനോന്‍ ആണ് വിത്തിട്ടത് . ബ്ലാക്ക് ജാക്സ് എന്ന് പേരില്‍ ആയിരുന്നു തുടക്കം സംഘത്തില്‍ മുഴുവന്‍ സ്കൂളിലെ സഹപാഠികള്‍ ആയിരുന്നു . അവര്‍ സംഘത്തിന്റെ പേര് ഉടന്‍ തന്നെ ക്വാറി മെന്‍ എന്നാക്കി മാറ്റി . ജാസും നാടന്‍ പാട്ടുകളും ബ്ലൂ മ്യൂസിക്കും കൂട്ടിയോജിപ്പിച്ച ‘’സ്കിഫിള്‍’’ സന്ഗീതമായിരുന്നൂ അവര്‍ ആദ്യം അവതരിപ്പിച്ചതു . ബ്ലൂ സംഗീത ധാര അപ്പോഴേക്കും പള്ളിപ്പാട്ടിന്റെ രൂപം കൈകൊണ്ടിരുന്നൂ . ക്വാറിമെന്നും ആദ്യം പള്ളികളില്‍ ആണ് പരിപാടി നടത്തിയത് . പക്ഷെ അപ്പോള്‍ തന്നെ അതില്‍ ജീനിയസ്സിന്റെ വിദ്യുത് കണങ്ങള്‍ ദൃശ്യമായിരുന്നു. ഇതിനിടയില്‍ ഒരു സംഘാംഗം ലെനോനെ ജോണ്‍ മക്കാര്‍ത്തിയുമായി പരിചയപ്പെടുത്തി . പതിനഞ്ചുകാരനായ മക്കാര്‍ത്തി സ്വയം പഠിച്ചു ഇടം കൈ കൊണ്ട് ഗിറ്റാര്‍ വായിക്കുന്ന വായിക്കുന്ന ഒരപൂര്‍വ്വ ജനുസ്സായിരുന്നു . 1957 ഒക്റ്റോബറില്‍ മക്കാര്‍ത്തി ക്വാരിമെന്നിന്റെ ഗിറ്റാരിസ്ട്ടായി . ഇക്കാലയളവില്‍ ലേനോന്‍ സ്കിഫിള്‍ സംഗീതത്തില്‍ നിന്ന് റോക്ക് ആന്‍ഡ് റോളിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു . അതില്‍ അത്രുപ്ത്തരായ ചിലര്‍ സംഘം വിട്ടു . അപ്പോഴാണ് മക്കാര്‍ത്തി ജോര്ജു ഹാരിസണെ സംഘത്തിലേക്ക് കൊണ്ട് വരുന്നത് . ഹാരിസണ്‍ പതിന്ച്ചു വയസ്സ് തികയാന്‍ രണ്ടാഴ്ച കൂടി അപ്പോള്‍ ബാക്കിയുണ്ടായിരുന്നൂ അന്ന് സംഘത്തില്‍ ഉണ്ടായിരുന്നവര്‍ ഇവരായിരുന്നു . ; ലേനോന്‍ , മക്കാര്‍ത്തി , ഹാരിസണ്‍ , പിയാനിസ്റ്റ് ഡഫ് ലോവ് , ഡ്രമ്മര്‍ കോളിന് ഹാണ്ടന്‍ . ഇവര്‍ ‘’ ദാറ്റ് വില്‍ ബി ദി ഡേ , എന്നാ ഗാനവും ലെനോനും മക്കാര്‍ത്തിയും ചേര്‍ന്ന് രചിച്ച ‘’ഇന്സ്പൈറ്റ് ഓഫ് ഓള് ഡയിചെഴ്സ് ‘’ എന്നിവ പ്രദര്‍ശന ആല്‍ബത്തിലാക്കി . ഏറെ നാള് നീണ്ട കൂട്ടയ്മ്മ ആയിരുന്നില്ല അത് . 1959 –ല്‍ ക്വാറി മേന്നിലെ മിക്കവാറും മറ്റു താവളങ്ങളിലേക്ക് പോയി . അപ്പോഴും ലെനോനും മക്കാര്‍ത്തിയും രചനകള്‍ തുടര്‍ന്ന് . 1960- ല്‍ വീണ്ടും ഇവരുമായി ഹാരിസനുമായി ചേര്‍ന്നു . ടറും വായിക്കുന്ന പീറ്റ് ബെസ്റ്റും ബാസിസ്റ്റ് ആയ ഷൂ സട്ക്ളിഫ്ഫും ഇവര്‍ക്കൊപ്പം കൂടി . ഈ സംഘത്തിന് ആദ്യ ഘട്ടത്തില്‍ പേരുകള്‍ മാറിക്കൊണ്ടിരുന്നു . സില്‍വര്‍ ബീറ്റില്‍സ് , ബീറ്റില്‍സ് ബ്രതെഴ്സ് , തുടങ്ങി പല പേരുകള്‍ക്ക് ശേഷം അവര്‍ പേര് ബീറ്റില്‍സ് എന്ന് മാത്രമാക്കുകയാണ് ചെയ്തത് . ഈ ഗ്രൂപ്പ് തുടര്‍ച്ചയായി മൂന്നു വര്‍ഷം ജര്‍മനിയില്‍ പരിപാടിക്ക് ക്ഷണിക്കപ്പെട്ടു . അതൊരു വഴിത്തിരിവായി . അപ്പോഴേക്കും ബ്രിട്ടനിലും ഇവര്‍ അറിയപ്പെടുന്ന ഗായക സംഘം ആയി മാറി . ല്‍ അബെ സ്ടൂടിയോവില് ഇവരുടെ ഗാനങ്ങള്‍ പാര്ത്ഫോന് എന്നാ കമ്പനി റെക്കോഡ് ചെയ്തു തുടങ്ങി . അതിന്റെ ഉടമ മാര്ട്ടിന് ഡ്രം വായിക്കുന്ന ബെസ്ട്ടിനോട് ചതുര്‍ത്തി ആയിരുന്നു . മറ്റു സന്ഘാങ്ങലുമായി യോജിക്കാത്ത ബെസ്ട്ടിനെ മാര്ട്ടിന് ഒഴിവാക്കി . സ്റ്റ്ടുക്ലിഫ് പഠനത്തിനു പോയി . പകരം റിന്ഗോ സ്റാര്‍ വന്നു . 1962 ഒക്റ്റോബറില്‍ ഈ സംഘം തങ്ങളുടെ സ്വന്തം ആല്‍ബം പുറത്തിറക്കി . ‘’ലവ് മി ഡോ ‘’ എന്ന ആ ഗാനം ബ്രിട്ടനില്‍ റേറ്റിങ്ങില്‍ 17 – ആം സ്ഥാനത്തെത്തി . രണ്ടു വര്‍ഷം കഴിഞ്ഞു അത് യു എസ്സില്‍ റിലീസ് ചെയ്തു . നമ്പര്‍ വന്‍ ഹിറ്റ് . ബീടില്സിന്റെ സ്വരകലാപങ്ങള് അവിടെ നിന്ന് ആവേഗം കൊണ്ടു. പക്ഷെ യു എസ്സിലെ റെക്കോര്‍ഡിംഗ് കമ്പനി ആയ കാപ്പിറ്റോള്‍ രേക്കൊര്ഡസിനു ഈ വിജയം രസിച്ചില്ല . ഒരു ബ്രിട്ടീഷ് സംഘം യു എസ്സില്‍ വേരുറപ്പിക്കുന്നത് അവരെ അലോസരപ്പെടുത്തി . 1063 ല്‍ ബീട്ടില്സിന്റെ ആദ്യ ആല്‍ബം പുറത്തിറങ്ങി . ‘’ പ്ലീസ് പ്ലീസ് മി ‘’ എന്നായിരുന്നു അതിന്റെ പേര് . ബ്രിട്ടനില്‍ അതൊരു പുതുമ എന്നാ നിലയില്‍ സ്വീകരിക്കപ്പെട്ടൂ . യു എസ്സിലെ ആസ്വാദകര്‍ ബാന്‍ഡിന്റെ വേഷ വിധാനത്തെ പരിഹസിച്ചു കൊണ്ടു ആ പാട്ടുകള്‍ തള്ളിക്കളഞ്ഞു . ബാഹ്യമായ ഇടപെടലുകള്‍ മൂലം ആ റെക്കോര്‍ഡു അവിടെ വേണ്ടത്ര പ്രചരിപ്പിക്കപ്പെട്ടില്ല. ദുഷ്പ്രചരണം മുറക്ക് നടക്കുകയും ചെയ്തു . ക്രിസ്ത്യന്‍ സദാചാര വാദികള്‍ ആയിരുന്നൂ അതിനു മുന്നില്‍ .. അവരുടെ രണ്ടാമത്തെ ആല്‍ബം ‘’ വിത്ത് ദ ബീറ്റില്‍സ് ‘’ ബ്രിട്ടനില്‍ ഒരു കൊടും കാറ്റായി . പത്തു ലക്ഷം റെക്കോര്‍ഡുകള്‍ വിറ്റഴിഞ്ഞു . അതൊരു ചരിത്ര വിജയമായിരുന്നു . യു എസ്സിലെ വീ ജെ റെക്കോര്‍ഡ്സ് ഇതിന്റെയും ‘’ പ്ലീസ് പ്ലീസ് മി ‘’ എന്ന ഗാനങ്ങളുടെയും ഒരു കളക്ഷന്‍ യു എസ്സിലും ഇറക്കി .. മീറ്റ് ദ ബീറ്റില്‍സ് എന്നായിരുന്നു അതിന്റെ പേര് . സി ബി എസ്സ് ടെലി നെറ്റ് വര്‍ക്കില്‍ അത് സംപ്രേക്ഷണം ചെയ്തപ്പോള്‍ ഏഴര കോടി പേര് അത് കണ്ടു . യു എസ്സിലെ പ്രമുഖ മ്യൂസിക് കമ്പനിയായ കാപ്പിറ്റല്‍ രേക്കൊര്ദ്സിനു വീണ്ടും ബീട്ടില്സുമായി കരാര്‍ ഉണ്ടാക്കേണ്ടി വന്നു . 1964 –ഓടെ ഭൂഖണ്ഡങ്ങള്‍ കടന്നു ബീറ്റില്സ്ഗാഥ പ്രയാണം തുടങ്ങി . ആദ്യം ന്യൂസിലാണ്ട്. പിന്നെ ആസ്ട്രേലിയ . അവിടെ അഡലൈഡില്‍ മൂന്നു ലക്ഷം പേരാണ് ഒരു ഗാനമേള കേട്ടത് . രണ്ടാം ലോക യുദ്ധം തകര്‍ത്ത ലോകം പുതുക്കി പണിയുമ്പോള്‍ പാര്ശ്വവല്ക്കരിക്കപ്പെടുന് നവരും അഭയാര്ത്തികളും ആലംബ ഹീനരും ആസ്വാദനത്തില്‍ നിന്ന് അനുഭൂതിയുടെ തലത്തിലേക്ക് ഉയര്‍ന്ന ഗാനപരാവര്ത്തനം മറയില്ലാതെ സ്വീകരിക്കാന്‍ തുടങ്ങി . 1967 ല്‍ മാത്രം ബീറ്റില്‍സ് ഏഴു ആല്‍ബങ്ങള്‍ ഇറക്കി . നാലെണ്ണം ഒന്നാം സ്ഥാനം നേടി വില്‍പ്പനയില്‍ . രണ്ടെണ്ണം രണ്ടാം സ്ഥാനത്ത് . ദ ബീറ്റില്‍സ് സ്റ്റോറി എന്ന ഡോക്യൂമെന്ട്ടരിയുടെ ശബ്ദരേഖ ഏഴാം സ്ഥാനം നേടി . ബീറ്റില്‍സ് യു എസ്സും ഒപ്പം ലോകവും കീഴടക്കുന്നതിന്റെ തുടക്കം . സ്റ്റേഡിയം കണ്‍സര്‍ട്ട് എന്നാ സങ്കല്പം ആദ്യം മുന്നോട്ടു വെച്ചത് ബീട്ടില്സാനു . 1965 ല്‍ നെവ്യോര്ക്കിലെ ഷിയാ സ്റെടിയത്തില്‍ 55,000 പേര് ബീടില്സിന്റെ ഈനതിനോത്തു ആരവമുയര്ത്താനെത്തി . ആ വര്‍ഷം തന്നെ ബ്രിട്ടന്റെ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എമ്പയര്‍ എന്ന് ആദരിക്കുന്നപ്പെട്ടുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ബീട്ടില്സിലെ നാല്‍വര്‍ ബഹുമാനിക്കപ്പെട്ടൂ . അത് വരെ സൈനികര്‍ക്കും സര്‍ക്കാര്‍ ജോലിക്കാര്‍ക്കും മാത്രം നല്കി പോന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായിരുന്നു ഇത് . 1996 വസന്ത കാലത്ത് ബീറ്റില്‍സ് സംഘം പാടിക്കൊണ്ടിരിക്കെ ഒരു ജനക്കൂട്ടം അവരെ ആക്രമിച്ചു . ഒരുമിച്ചു പ്രാതല്‍ കഴിക്കാനുള്ള പ്രസിഡന്റിന്റെ ക്ഷണം നിരസിച്ചതിനായിരുന്നു അത് . എകാധിപതികളോട് യോജിക്കാന്‍ ആവില്ലെന്ന നിലപാടായിരുന്നു നിരസിക്കാന്‍ കാരണം . കുപിതനായ ലേനോന്‍ പറഞ്ഞു .’’ ഇന്ന് ജീസസിനെക്കാള്‍ പ്രശസ്തി ബീട്ടില്സിനുണ്ട് ‘’ . അതില്‍ കുപിതരായ വലിയൊരു വിഭാഗം റെക്കോര്‍ഡു കത്തിക്കല്‍ പ്രതിഷേധം നടത്തി . ആ വര്‍ഷം തന്നെ സാന്‍ ഫ്രാന്സിസ്കൊവില് നടത്തിയ അര മണിക്കൂര്‍ പാട്ടോടെ ബീറ്റില്‍സ് പൊതുപരിപാടികള്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു . ഗാനരചനയും രേക്കൊര്ദിങ്ങും മുഖ്യ പ്രവര്‍ത്തനമാക്കി .. മുന്നേ തന്നെ ഫീച്ചര്‍ സിനിമാ നിര്‍മ്മാണവും അവര്‍ തുടങ്ങിയിരുന്നു . 1968—ല്‍ അവര്‍ ഇന്ത്യയില്‍ എത്തി മഹേഷ് യോഗിയുടെ സഹായത്തോടെ അതീന്ദ്രീയ ധ്യാനം അഭ്യസിച്ചു . അതുമായി ബന്ധപ്പെടു അവര്‍ ഒരു ആല്‍ബം ഇറക്കുകയും ചെയ്തു . ഇതോടൊപ്പം ഇന്ത്യന്‍ സംഗീതം കണ്ട ഏറ്റവും മഹാ ഗായികയായ അന്ന പൂര്‍ണ്ണാ ദേവിയെ കാണാനും പാട്ട് കേള്‍ക്കാനും ഹാരിസണ്‍ ശ്രമിച്ചു . വയലിന് ഇതിഹാസം യഹൂദി മേനൂഹിനും ഒപ്പമുണ്ടായിരുന്നു . പക്ഷെ സിതാരിസ്ട്ടു രവി ശങ്കറിന്റെ ആദ്യ ഭാര്യ ആയ അന്നപൂര്‍ണ്ണ കാല് നൂറ്റാണ്ടു മുന്‍പേ അച്ഛന് വാക്ക് കൊടുത്തിരുന്നു , ഇനി മറ്റാരും കേള്‍ക്കെ പാടില്ലെന്ന് . കാരണം രവിശങ്കറിന്റെ അസൂസയയും അപകര്‍ഷതാ ബോധവും . ഒടുവില്‍ ഇധിരാ ഗാന്ധി ഇടപെട്ടു . താന്‍ പുലര്‍ച്ചെ സാധകം ചെയ്യുന്നത് പുറത്തിരുന്നു കേള്‍ക്കാന്‍ അന്നപൂര്‍ണ്ണ അനുവാദം നല്കി . മേന്യൂഹിന് അത്യാവശ്യമുള്ള കാരണം മടങ്ങി . പാട്ട് കേട്ട ഹാരിസണ്‍ അവരുടെ അവരുടെ ശിശ്വത്വം അപേക്ഷിച്ചു . മൌനം മറുപടിയായി നല്കി അവര്‍ ഹാരിസണെ യാത്രയാക്കി .
അപ്പോഴേക്കും ഗായകര്‍ക്കിടയില്‍ പടലപ്പിണക്കം തുടങ്ങി കഴിഞ്ഞിരുന്നു . താന്‍ ബീറ്റില്‍സ് വിടുകയാണെന്ന് 1969 ല്‍ ലേനോന്‍ പ്രഖ്യാപിച്ചു . തങ്ങളുടെ അവസാനത്തെ ആല്‍ബമായ ‘’ ലെറ്റ് ഇറ്റ് ബി ‘’ ഇറങ്ങും വരെ ഇക്കാര്യം പരസ്യമാക്കരുതെന്നു മറ്റുള്ളവര്‍ അഭ്യര്ത്തിച്ചു . ജോണ്‍ മാര്‍ടിന്‍ പകരം മറ്റൊരു പ്രൊഡ്യൂസര്‍ അത് ഇറക്കി . പക്ഷെ മാര്‍ട്ടിന്റെ രീതികളോട് പൊരുത്തപ്പെടാന്‍ ആവാതെ ജോണ്‍ മക്കാര്‍ത്തി അതിനു മുന്നേ തന്നെ ബീറ്റില്‍സ് വിടുകയാണെന്ന് പ്രഖ്യാപിച്ചു . 1970 ഏപ്രിലില്‍ ആ മഹാ ഗായകര്‍ ബീറ്റില്‍സിനു .തിരശീലയിട്ടു . അതെ വര്‍ഷം ഡിസംബര്‍ 31 നു നിയമപരമായി ബീറ്റില്‍സ് പിരിച്ചു വിട്ടു അക്കാലം മാനുഷികത മാര്‍ക്കറ്റിനു വഴിമാറുന്ന വേള ആയിരുന്നു എന്നത് ശ്രദ്ധേയമാണ് . മാര്‍ക്കറ്റിന്റെ താല്‍ക്കാലിക സമൃദ്ധിയായിരുന്നൂ തങ്ങളുടെയും ബീട്ടില്സിന്റെയും ലക്ഷ്യമെന്ന് ആരൊക്കെയോ ധരിച്ചത് പോലെ. കാംക്ഷിച്ച സുഖജീവിതം കൈവന്ന പോലെ ജനം ബീറ്റില്‍സ് കളത്തില്‍ നിന്ന് പിന്മാറി തുടങ്ങി . അതിന്റെ സ്ഥാനം സംഗീതത്തില്‍ ഒതുങ്ങി . ഇന്നതൊരു തരാം നൊസ്റ്റാള്‍ജിയ കൂടി കൊണ്ടാണ് ആയത് കൊണ്ടാണ് കോടികളുടെ ഇഷ്ട്ടസന്ഘം ആവുന്നതും . ബീട്ടില്സിന്റെ രാഷ്ട്രീയം ഇന്ന് മൂല്യരഹിതമായി കണക്കാപ്പെടും വിധം ലോകം പഴയ കാലത്തെ ഉപഭോഗ ആസക്ത്തിയിലേക്ക് തലകുത്തി വീണിരിക്കുന്നൂ എന്നതാവാം മൂല കാരണം .
യു എസ്സ് നാടോടിപ്പാട്ടുകളും റോക്ക് ആന്‍ഡ് റോള്‍ , ബ്ലൂ , പോപ് മ്യൂസിക് എന്നീ യു എസ്സ് സംഗീതം ആധാരമാക്കിയ സംഗീതമാണ് ബീറ്റില്‍സ് എന്ന് വരുത്തി തീര്‍ക്കാന്‍ അവരുടെ ചരിത്രകാരന്മാര് ഉത്സാഹിക്കുന്നുണ്ട് . എന്നാല്‍ മേല്പ്പറഞ്ഞതോന്നും അവരുടെതാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നില്ല . മാത്രമല്ല ഇന്ത്യന്‍ പ്രാചീന ബോധധാരാ സംഗീതം വരെ അവരുടെ ഈണങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു താനും . സപ്ത സാഗരങ്ങളും അവര്‍ക്ക് അതിരുകളായിരുന്നില്ല വെറും പതിനേഴു കൊല്ലം കൊണ്ട് അവര്‍ സംഗീതത്തിന്റെ ഉത്തുംഗ ശ്രേണിയിലെത്തി ഒരു കൊള്ളിയാന്‍ പോലെ . അത്രമേല്‍ അത് ലോക ജനതയെ സ്പര്ശിക്കണമെങ്കില് സാര്‍വ്വ ലൌകികമായ ഒരു വികാരം അതില്‍ തുന്നി ചേര്‍ത്തിരിക്കണം . ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഗാനം എന്ന് വിശേഷിക്കപ്പെടുന്ന ‘’ഇന്‍ മൈ ലൈഫ് ‘’ ജോണ്‍ ലെനോന്റെ പ്രതിഭയുടെ ഉത്തുങ്ങതയില്‍ നില്‍ക്കുന്നതായിരുന്നു . അവരുടെ ആദ്യത്തെ സമ്പൂര്‍ണ്ണ ആല്‍ബം ‘’ റബ്ബര്‍ സോള്‍’’ ബീറ്റില്‍സില്‍ തന്നെ വരാന്‍ പോകുന്ന മാറ്റത്തിന്റെ സൂചനകള്‍ നല്കി . അപ്പോഴേക്കും അവര്‍ ലോലമായ പ്രണയ ഗാനങ്ങളില്‍ നിന്ന് അനുഭൂതിയുടെ തലമുള്ള കാവ്യ സംഗീതത്തിലേക്ക് എത്തിക്കൊണ്ടിരുന്നൂ . ഒന്നും സ്വീകരിക്കാനും തിരസ്ക്കരിക്കാനും മടിക്കാത്ത ബീറ്റില്‍സ് ‘’ ഇന്‍ മൈ ലൈഫ് എന്ന ആല്‍ബത്തില്‍ സിത്താര്‍ ഉപയോഗിക്കുന്നുണ്ട് . വായിക്കുന്നത് ഹാരിസണ്‍ . അക്കാലം അഹിംസയും ഉപാധികളില്ലാത്ത സ്നേഹവും കൊതിക്കുന്ന ഒരു രാഷ്ട്രീയമാണ് ലോകം കൊതിച്ചത് . ആ രാഷ്ട്രീയുവുമായി ബീറ്റില്‍സ് സഹസന്ചാരം നടത്തിക്കൊണ്ടാണ് ലോക ജനതയുടെ സ്വപനങ്ങളില്‍ നിറകലാപങ്ങള് തുന്നി ചേര്‍ത്തത് . എന്നും സ്വയം പുതുക്കിക്കൊണ്ടിരുന്ന അവര്‍ മുന്ന്നോട്ടു വെച്ച നിലീനമായ സങ്കല്പ്പങ്ങളിലെ പ്രണയവും രോഷവും ഉന്മാദത്തോളം വളരുന്ന സ്വാതന്ത്ര്യ ദാഹവുമാണ് അതെന്നു ഇന്നും ഓര്ക്കുന്നവരുണ്ട് . അവരുടെ രണ്ടാമത്തെ സ്വന്തം ആല്‍ബം ‘’ ‘ദ ‘’ റിവോള്‍വര്‍ ;; വിഷാദത്തിന്റെയും സ്നേഹത്തിന്റെയും സൌഭ്രാത്ര ത്തിന്റെയും മാനിഫെസ്റ്റോ ആയിരുന്നു . ലോകത്തിന്റെ പൊക്കിള്‍ അമര്‍ഷം പൂണ്ട യുവാക്കള്‍ പാരമ്പര്യ ചങ്ങള് പൊട്ടിച്ചെറിഞ്ഞു ഹിപ്പിയിസത്തിലേക്ക് ഇറങ്ങി പോകുന്ന വേള കൂടി ആയിരുന്നു . താരുണ്യ കിനാവുകളില്‍ ബീറ്റില്‍സ് ഇടം പിടിച്ചത് അവരും മാറ്റത്തിന്റെ വക്താക്കള്‍ ആയത് കൊണ്ടാവണം . ആ ആല്‍ബത്തിലെ ‘’എലാനോര്‍ ഋഗ്ബി ., യെല്ലോ സബ്മറൈന് , ടുമാറോ നെവെര്‍ നോസ് ‘’ എന്നീ ഗാനങ്ങള്‍ വൈകാരികവും രാഷ്ട്രീയുവുമായ തീപ്പൊരികള്‍ സൃഷ്ട്ടിച്ചൂ . സംസ്കാരത്തിന്റെയും അവബോധത്തിന്റെയും പരിണാമം ആവശ്യപ്പെട്ടു കൊണ്ടിരുന്ന പുതു തലമുറ ആ ഗാങ്ങള്‍ ആവേശത്തോടെ പുണര്‍ന്നത് ആക്സ്മികമല്ല . ‘’പെപ്പെഴ്സ് ലോണ്‍ലി ഹാര്‍ട്ട്സ് ക്ലബ് ‘’ എന്നാ സമുക്ത്ത സംരഭവും ബീട്ടിളിസിന്റെ വഴിത്തിരിവായി . അതോടെയാണ് അവര്‍ ലോക ഗായകര്‍ എന്നാ പദവിയിലേക്ക് എത്തി ചേരുന്നത് . സപ്ത്തവര്ന്നങ്ങള് വിടര്‍ത്തുന്ന ലഹരി മരുന്നുകള്‍ പരക്കെ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു അന്ന് . അതും സന്ഗീതവുമായി പൊരുത്തപ്പെടുന്ന രചനകളും സര്ഗാട്മാകമായി ബീട്ടില്സു പുറത്തിറക്കി . വിമര്‍ശനത്തിനും അതീതമായി ഈ ബാന്ട് അപ്പോഴേക്കും വളര്‍ന്നു കഴിഞ്ഞിരുന്നു . ബീറ്റില്‍സ് അഥവാ വൈറ്റ് ആല്‍ബം എന്നറിയപ്പെടുന്ന കളക്ഷന്‍ വൈവിധ്യങ്ങളുടെ ഒരു അത്ഭുത ലോകമായിരുന്നു . ഉണ്മാദ ജനകമായ വൈല്‍ഡ് ഹണി പീ മുതല്‍ വിഷാദാട്മകമായ ‘’ ജൂലിയ ,, ബ്ലാക്ക് ബേര്‍ഡ് , ഐ വില്‍ ‘’ തുടങ്ങിയ ഗാനങ്ങള്‍ ഒന്നിനൊന്നു വ്യത്യത്തമായിരുന്നൂ . നവീനമായിരുന്നു .
ഇക്കാലയളവില്‍ അനേകം റെക്കോര്‍ഡുകള്‍ കൂടാതെ സിനിമകളും ഇവര്‍ നിമ്മിച്ചു . 1964 –ല്‍ പുറത്തു വന്ന ആദ്യത്തെ സിനിമ ‘’ എ ഹാര്‍ഡ് ഡേയ്സ് നൈറ്റ് ‘’ റോക്ക് ആന്‍ഡ് റോള്‍ സിനിമകളുടെ നീലനാടയായാണ് കണക്കാക്കപ്പെടുന്നത്. അടുത്ത ചിത്രം ‘’ ഹെല്‍പ്പ് ‘’ ആയിരുന്നു . അത് പ്രേക്ഷകരെ നിരാശപ്പെടുത്തി . 1967 –ല്‍ ഇറക്കിയ മാജിക്കല്‍ മിസ്റ്ററി ടൂര്‍ എന്ന ടെലി ഫിലിം വീണ്ടും പരാജയമായി . അവരുടെ അവസാനത്തെ ഡോക്ക്യൂമെന്ട്ടരി അര്‍ത്ത ഭരിതമായ ‘’ ലെറ്റ് ഇറ്റ് ബി ‘’ വിജയമായിരുന്നു . പക്ഷെ അപ്പോഴേക്കും ബീറ്റില്‍സ് അവസാന യാമങ്ങളില്‍ എത്തിയിരുന്നു . പിരിഞ്ഞ ശേഷവും നാല്‍വര്‍ സംഘം സിനിമയുടെ ലോകത്ത് ഉണ്ടായിരുന്നു . ഹാര്രിസന് ആണ് ഏറ്റവും സജീവമായി നിന്നത് . ശരാശരിക്കു മുകളില്‍ നിന്ന ഹോളിവുഡ് ചിത്രങ്ങളാണ് ഇതില്‍ പലതും . അതില്‍ ബീറ്റില്‍സ് സംസ്കാരം ഉലക്കൊണ്ടുമില്ല ..
സംഗീതവും സിനിമയും മാനവികതയും രാഷ്ട്രീയവും സംസ്കാരവും വരെ നീളുന്ന ബീട്ടില്സിന്റെ മണ്ഡലം ഉയര്‍ത്തിപ്പിടിച്ചത് സൌഹൃദത്തിന്റെ കല [ art of friendship ] എന്ന തീം ആയിരുന്നു . വരും കാല തലമുറകള്‍ക്ക് ഒരു സാന്ത്വനമാവാനാനും സ്വപ്നങ്ങള്‍ കാണാനുമുള്ള ആര്‍ജവം ഉണ്ടാക്കി കൊടുത്തത് ബാലസന്ഘം ആയിത്തുടങ്ങിയ ഈ പയ്യന്മാരാന്
ജോണ്‍ ലേനോന്‍ , പോല്‍ മക്കാര്‍ത്തി , ഹാരിസണ്‍ , രിന്ഗോ , എന്നിവരുടെ നാല്‍വര്‍ സംഘം പിരിഞ്ഞെങ്കിലും അവര്‍ സ്വയം ഗാന – സിനിമാ – രാഷ്ട്രീയ രംഗത്ത് ഉണ്ടായിരുന്നൂ . ജോണ്‍ ലേനോന്‍ ലോക സൌഹാര്ടത്തിനും യുദ്ധരഹിത ലോകത്തിനും വേണ്ടി പാട്ടുകള്‍ എഴുതി രാഷ്ട്രീയവുമായുള്ള തന്റെ ബന്ധവുമായി മുന്നോട്ടു പോയി . അദ്ദേഹത്തിന്റെ സോളോ ആല്‍ബം അറിയപ്പെടുന്നത് ഇമാജിന്‍ ‘’. അറിയപ്പെടുന്നത് ‘’Ballard of world peace ‘’ എന്നാണു . 180 --ല്‍ ആണ് ലേനോന്‍ തന്റെ അവസാനത്തെ ആലബം ഇറക്കുന്നത് . ആ വര്‍ഷം ഡിസംബറില്‍ മാന്‍ഹാട്ടനിലെ വീടിനു മുന്നില്‍ വെച്ച് ഒരാള്‍ ലെനോനെ വേദി വെച്ച് കൊന്നു . ലോകം കണ്ട ഏറ്റവും വലിയ സംഗീത വിപ്ലവകാരിയുടെ മരണം ലോകത്തെ കന്നീരനിയിച്ചു . ഹാരിസണ്‍ ശ്വാസ കോശ അര്ബ്ബുടത്തിനു കീഴടങ്ങി . 2001 ല്‍ ആയിരുന്നു അത് . നിശബ്ദ ചീവീടു [silent beatle] എന്നറിയപ്പെട്ടിരുന്ന ഹാരിസന്റെ അവസാനത്തെ ആല്‍ബം ‘’ ആള് തിങ്ങ്സ് മസ്റ്റ് പാസ്റ്റ് ‘’ ലോകത്ത് ഒന്നാം നമ്പര്‍ സ്ഥാനം നേടി . ഇന്ത്യയെ മതി മറന്നു സ്നേഹിച്ച ഹാരിസണ്‍ ആത്മീയതയുടെയും സ്നേഹത്തിന്റെയും മനോയോഗയുടെയും പാതയില്‍ ആണ് നീങ്ങിയത് . മരണ ശേഷം പെട്ടിയില്‍ അടക്കാതെ അദ്ദേഹത്തിന്റെ മൃത ദേഹം ഇന്ത്യയിലെ ഹിന്ദു വിഭാഗത്തില്‍ പെട്ടവരുടെത് പോലെ ദാഹിപ്പിപ്പിച്ചു . ഹാരിസന്റെ ഇങ്ങിത പ്രകാരം ചിതാഭസ്മം ഗംഗയില്‍ ഒഴുക്കുകയും ചെയ്തു . 1900 മധ്യത്തില്‍ ഹാരിസണും റിന്ഗോയും മക്കാര്‍ത്തിയും ചേര്‍ന്ന് മൂന്നു ഗന്ടങ്ങളിലായി ബീടില്സിനെ ചിത്രീകരിച്ചു . ബീറ്റില്‍സ് ആന്തോലജി ട്രയോ എന്നറിയപ്പെടുന്ന അത് വരും തലമുറയ്ക്ക് സ്കൂള്‍ പാഠമാണ് . നാല് പ്രതിഭകളുടെ സംഗമം ഒരു സാംസ്കാരിക മുന്നേറ്റം ഉണ്ടാക്കിയതിന്റെ നാള് വഴിക്കുറിപ്പുകള്‍ ആണത് . ഒരു അവകാശ വാടങ്ങലുമില്ലാത്ത വസ്തുതാ വിവരണം .
ബീടില്സിന്റെ അന്ത്യം കാലത്തോടെന്ന പോലെ പ്രതിഭയോടും ചേര്‍ന്ന് നില്ക്കുന്നൂ . നീണാള്‍ വാണ പ്രതിഭകള്‍ കുറവാണല്ലോ . അവരുടെ വൈകാരികത ചിലപ്പോള്‍ ആത്മ പുച്ചത്തോളം എത്തും . ബീട്ടില്സിന്റെ നായകരും ആ ദശാ സന്ധിയിലാണ് തളര്‍ന്നു പോയത് . പക്ഷെ അവരുടെ പാട്ടുകള്‍ ഏറെക്കാലം നില നില്ക്കും . അതിന്റെ കോപ്പി റൈറ്റ് മൈക്കള്‍ ജാക്സന് ആണ് വാങ്ങിയിരുന്നത് . അതിലൂടെ മരണം വരെ കോടാനു കോടികള്‍ അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു . കഥകളുടെ ഒരു സാഗരമാണ് ബീറ്റില്‍സ് . എല്ലാ പ്രതിഭാസങ്ങളെയും പോലെ നീണ്ടു നീണ്ടു പോകുന്ന കഥകള്‍
..............................